തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് കാലിയായ കഞ്ഞിക്കലങ്ങളുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
സപ്ലൈക്കോ ഉള്‍പ്പെടെ കാലിയായ സാഹചര്യത്തില്‍ കുടുംബ ബജറ്റ് താളം തെറ്റിയെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കാലിക്കലങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കുന്നത്. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിന് സമീപത്തുവച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.