കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പൂതക്കുഴി വാർഡിൽ 26 ആം മൈലിലും എരുമേലി പഞ്ചായത്തിലെ ഇടകടത്തി വാർഡിൽ അരുവിച്ചാംകുഴിയിലും പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ചു .26 ആം മൈലിൽ സർക്കാർ ചീഫ് വിപ്പ് പ്രൊഫ എൻ ജയരാജ് എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു .അരുവിച്ചാംകുഴിയിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു .പഞ്ചായത്ത് പ്രസിഡന്റുമാരായ സുബി സണ്ണി ,കെ ആർ തങ്കപ്പൻ ,പഞ്ചായത്ത് അംഗങ്ങൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ .അക്ഷയ ബ്ലോക്ക് കോർഡിനേറ്റർ കവിതമോൾ സി എസ് എന്നിവർ പങ്കെടുത്തു