തിരുവനന്തപുരം: മാത്യു കുഴൽനാടന്റെ ചിന്നക്കനാൽ റിസോർട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. 50 സെന്റ് സർക്കാർ പുറമ്പോക്ക് മാത്യു കുഴൽനാടന്റെ കൈവശം ഉണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവെച്ചത്. ഉടുമ്പൻചോല ലാന്‍ഡ് റവന്യു തഹസിദാറാണ് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ഭൂമി കയ്യേറ്റമെന്ന ആരോപണം തനിക്കെതിരെ ഉയർത്തുന്നതെന്നും മിച്ചഭൂമി കയ്യേറിയെന്ന് ഉറപ്പുണ്ടെങ്കിൽ സർക്കാരിന് തന്നെ അറസ്റ്റ് ചെയ്യാമെന്നും മാത്യു കുഴൽനാടൻ എംഎൽഎ.ജനപ്രതിനിധിയുടെ അവകാശം ഉപയോഗിച്ചുള്ള ഒരു പ്രതിരോധത്തിനും താൻ നിൽക്കില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മാത്യു കുഴൽനാടൻ പറഞ്ഞു.