എരുമേലി :ആളെ കയറ്റികൊണ്ടിരിക്കെ ഓട്ടോയിൽ പിന്നാലെ വന്ന കാറിടിച്ച് ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കനകപ്പലം ശ്രീനിപുരം പോട്ടയിൽ വിജയൻ (57) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഒൻപതുമണിയോടെ മറ്റന്നൂർക്കര ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. വിജയൻ ഓടിച്ചിരുന്ന ഓട്ടോ മറ്റന്നൂർക്കരയിൽ നിർത്തി ആളെ കയറ്റുന്നതിനിടയിൽ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ തൊട്ടടുത്ത കടയുടെ വരാന്തയിലേക്ക് ഓട്ടോ ഇടിച്ചു കയറി. ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം 28/1/24 (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിന് പിആർഡിഎസ് കനകപ്പലം ശാഖ ശ്മാനത്തിൽ. ഭാര്യ : സുജാത. മക്കൾ : വൈശാഖ്, വിശാഖ്.