വിവരാവകാശം: തലസ്ഥാനത്ത് ഇന്ന് ശില്പശാല. ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും. സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന ഏകദിന ആർടിഐ സെമിനാർ ഇന്ന് (27.1.24)
തിരുവനന്തപുരം :തലസ്ഥാനത്ത് നടക്കും. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് പരിപാടി. ഗവൺമെൻറ് സെക്രട്ടറിമാർക്കും മുതിർന്ന ഓഫീസർമാർക്കുമായുള്ള ശില്പശാല രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ശേഷം വകുപ്പു മേധാവികൾക്കായുള്ള ക്ലാസ് നടക്കും. സമാപന സമ്മേളനം വൈകിട്ട് മൂന്നിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ. വിശ്വാസ്‌മേത്ത, ചീഫ് സെക്രട്ടറി ഡോ. വി.വേണു, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ.അബ്ദുൽ ഹക്കിം, ഡോ. കെ.എം. ദിലീപ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹബ് എന്നിവർ സംസാരിക്കും.