കൊച്ചി: അഞ്ചുദിവസത്തെ വിശ്രമത്തിനും ഒരുദിവസത്തെ ഇടിവിനും ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 46,240 രൂപയിലും ഗ്രാമിന് 5,780 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,780 രൂപയാണ്.
ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. നിലവിൽ, ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,021.3 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്