ചെറുപുഴ: ചെറുപുഴ ബാലവാടി റോഡിലെ പ്ലാക്കുഴിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്.സംഭവം നടക്കുമ്പോൾ ബിനോയി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തീ ഉയരുന്നതുകണ്ട് അയൽവാസിയാണ് ബിനോയിയെ വിളിച്ച് വിവരം പറയുന്നത്. ഉടൻ തന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.
തൊട്ടടുത്തു കിടന്ന കാറിനും ചെറിയ രീതിയിൽ കേടുപറ്റി. ഷെഡിന്റെ ഷീറ്റും വീടിന്റെ ഭിത്തിയുമൊക്കെ തീ കത്തിയതിനാൽ കരിപിടിച്ചു കിടക്കുകയാണ്. ഓട്ടോറിക്ഷയ്ക്കരുകിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന അടയ്ക്കയും കത്തിനശിച്ചിട്ടുണ്ട്.