ന്യൂഡൽഹി: കാഴ്ചാപരിധി കുറഞ്ഞതോടെ ഡൽഹിയിലേക്കുള്ള 24 ട്രെയിനുകൾ വൈകി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങളും വൈകി. ഞായറാഴ്ച വരെ ജാഗ്രത തുടരാനാണ് നിർദേശം.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ അതിശൈത്യത്തിന്റെയും ശീതക്കാറ്റിന്റെയും പശ്ചാത്തലത്തിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഈ സംസ്ഥാനങ്ങളിൽ ജനുവരി 28 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.ദേശീയ തലസ്ഥാനത്ത് ജനുവരിയിൽ ഇതുവരെ അഞ്ച് ശൈത്യതരംഗ ദിവസങ്ങളാണ് അനുഭവപ്പെട്ടത്. ഇത് കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മധ്യപ്രദേശിലാണ്അഞ്ചുദിവസം കൂടി അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ജനുവരി 25 മുതൽ 30 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.