കൊച്ചി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതി പിടിയില്‍. മലപ്പുറം വലിയപീടിയേക്കല്‍ ജംഷീറിനെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.2020-ല്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കണമെന്നു പറഞ്ഞ് നിര്‍ബന്ധിച്ചിരുന്നു. വഴങ്ങാതെ വന്നതോടെ 19-ന് മാണിക്കത്ത് ക്രോസ് റോഡിലുള്ള വഴിയില്‍വെച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള മെസേജുകള്‍ പ്രതി ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം പോസ്റ്റ് ചെയ്തതായും പരാതിയില്‍ പറയുന്നു.എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.