പാലക്കാട്: തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യ ശേഖരണ-സംസ്കരണ പ്രവർത്തനങ്ങളുടെ നിരീക്ഷണ ചുമതല ഇന്റേണൽ വിജിലൻസ് ഓഫിസർമാർക്ക്. പൊതുസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വാതിൽപ്പടി ശേഖരണം 50 ശതമാനത്തിൽ താഴെയാണെന്ന വിലയിരുത്തലിലാണ് ഈ ചുമതലപ്പെടുത്തൽ.കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കുന്നവരിൽ (ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ്) നിന്നുള്ള മാലിന്യനീക്കം എങ്ങനെ നടക്കുന്നുവെന്നതിന്റെ വിലയിരുത്തൽ ശരിയായി നടക്കുന്നില്ലെന്നാണ് സർക്കാർ തലത്തിലെ വിലയിരുത്തൽ. ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരന്തര വിലയിരുത്തൽ വേണമെന്ന നിഗമനത്തിലാണ് ചുമതല ഇന്റേണൽ വിജിലൻസ് ഓഫിസർമാർക്ക് വിഭജിച്ച് നൽകാൻ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് തദ്ദേശവകുപ്പ് അഡീഷൽ ചീഫ് സെക്രട്ടറി നിർദേശം നൽകിയത്.