എലിക്കുളം: എൽഡിഎഫ് ഭരിക്കുന്ന എലിക്കുളം പഞ്ചായത്തിൽ കേരള കോൺഗ്രസ് -എം അംഗം ജിമ്മിച്ചൻ ഈറ്റത്തോട്ടിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎം പ്രതിനിധി സൂര്യമോളെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ഇടതുമുന്നണിയിലെ ധാരണപ്രകാരം പ്രസിഡന്റായിരുന്ന സിപിഎമ്മിലെ എസ്. ഷാജിയും വൈസ്പ്രസിഡന്റ് കേരളകോൺഗ്രസ് – എം അംഗം സിൽവി വിൽസണും രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. 16 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽഡിഎഫ് – ഒൻപത്, യുഡിഎഫ് – നാല്, ബിജെപി -രണ്ട്, സ്വതന്ത്രൻ – ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിൽനിന്ന് കോൺഗ്രസ് അംഗം കെ.എം. ചാക്കോയും വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ തന്നെ യമുന പ്രസാദുമാണ് മത്സരിച്ചത്.
കൂട്ടിക്കലിൽ കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിലെ ബിജോയി മുണ്ടുപാലമാണ് ഇടതുമുന്നണി ധാരണപ്രകാരം പ്രസിഡന്റാകുന്നത്