എരുമേലി പൂവത്തുങ്കൽ എസ്റ്റേറ്റിലാണ് പെരുംകടുന്നലുകളുടെ വ്യാപക ആക്രമണം. ഒരാളെ സി എച്ച് സിയിൽ പ്രവേശിപ്പിച്ചു.

എരുമേലി :എരുമേലി പഞ്ചായത്തിൽ പൂവത്തുങ്കൽ എസ്റ്റേറ്റിലാണ് സംഭവം. രാവിലെ റബ്ബർ വെട്ടാൻ പോയ മേത്തനത്ത് ജോയിക്കുട്ടി (52)  എന്ന വ്യക്തിക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.

 റബ്ബർ വെട്ടിക്കൊണ്ടിരുന്നപ്പോൾ സമീപത്ത് ഒരു പരുന്ത് വീഴുന്നതായും തുടർന്ന് പെരും കടുന്നൽ കൂട്ടമായി വ്യാപിക്കുകയും ജോയിക്കുട്ടിയെ  ആക്രമിക്കുകയുമാണുണ്ടായത്. ഇദ്ദേഹം രക്ഷപ്പെടാൻ വേണ്ടി എരുമേലി പേരൂർത്തോട് റോഡിൽ രക്ഷക്കായി ഓടി കയറുകയും ഇതുകണ്ട് അവിടെ നിന്ന നാട്ടുകാർ ഓടി രക്ഷപെടുകയാണുണ്ടായത്. ഇതിനു ശേഷം കടുന്നൽ ആക്രമണം നേരിട്ടു എന്നു മനസ്സിലാക്കിയ റോഡിലൂടെ കടന്നു പോയ വാഹനക്കാർ എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയെ വിവരം അറിയിക്കുകയും അതിനെ തുടർന്ന് ഇദ്ദേഹം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആംബുലൻസിൽ എസ്റ്റേറ്റിൽ  എത്തി ഏരുമേലി ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ തേടുകയുമാണുണ്ടായത്. അടിയന്തിരമായി എരുമേലി മെഡിക്കൽ ഓഫീസ്സർ ഡോ:എബിൻ സണ്ണിയുടെ നേതൃത്വത്തിൽ ചികിത്സ നൽകുകയും രോഗി അപകടനില തരണം ചെയ്യുകയും ചെയ്തു .

Leave a Reply