തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിലാണ് വിരുന്ന് ഒരുക്കുന്നത്.അറ്റ് ഹോം എന്ന പേരില്‍ അറിയപ്പെടുന്ന പരിപാടിക്ക് 20 ലക്ഷം രൂപ അനുവദിക്കണമെന്ന് രാജ്ഭവന് ഡിസംബര്‍ 22ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ജനുവരി അഞ്ചിനു പണം അനുവദിക്കാന്‍ മുഖ്യമന്ത്രി അനുമതിയും നല്കി.തുടര്‍ന്ന് ഈ മാസം 21 ന് അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ഉത്തരവും ഇറങ്ങി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തൂക അനുവദിച്ചത്. അതുകൊണ്ട് തന്നെ 20 ലക്ഷം രാജ്ഭവനു ട്രഷറിയില്‍ നിന്ന് ഉടന്‍ ലഭിക്കും.