കട്ടപ്പന : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കട്ടപ്പന ഗവൺമെന്റ് കോളജും സംയുക്തമായി നാളെ 10ന് ഗവ. കോളജ് ഓഡിറ്റോറിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. നഗരസഭാ വൈസ് ചെയർമാൻ കെ.ജെ.ബെന്നി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ.വി.കണ്ണൻ അധ്യക്ഷത വഹിക്കും. സെയിൽസ്, മാർക്കറ്റിങ്, ബാങ്കിങ്, ഓട്ടമൊബീൽ, നഴ്‌സിങ്, പാരാമെഡിക്കൽ തുടങ്ങിയ മേഖലകളിലുള്ള 20 കമ്പനി പ്രതിനിധികൾ മേളയിൽ പങ്കെടുക്കും. 500 ഒഴിവുകളാണുള്ളത്.
എസ്എസ്എൽസി മുതലുള്ള യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. റജിസ്‌ട്രേഷൻ സൗജന്യമാണ്. സ്‌പോട്ട് റജിസ്‌ട്രേഷൻ സൗകര്യവുണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ വി.ബി.രാജേഷ്, പി.എൻ.വിശ്വനാഥൻ, പി.ആദർശ്, ആർ.ബീനാമോൾ, കെ.ടി.അനീഷ്‌കുമാർ എന്നിവർ പറഞ്ഞു