പഴയകൊരട്ടി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗിസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും ആവേ മരിയ നിത്യാരാധന ചാപ്പലിന്റെ വെഞ്ചരിപ്പും നാളെ മുതൽ 28 വരെ നടക്കുമെന്ന് വികാരി ഫാ. കുര്യാക്കോസ് വടക്കേടത്ത് അറിയിച്ചു.
നാളെ വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ആവേമരിയ നിത്യാരാധന ചാപ്പലിന്റെ വെഞ്ചരിപ്പ് നിർവഹിക്കും. അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന – മാർ ജോസ് പുളിക്കൽ. ആറിന് ആവേമരിയ നിത്യാരാധന ചാപ്പലിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം. 26ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന – ഫാ. ജോസഫ് ഇരുപ്പക്കാട്ട്, 6.30ന് സെമിത്തേരി സന്ദർശനം, വാഹന വെഞ്ചരിപ്പ്. 27ന് ഉച്ചകഴിഞ്ഞ് 3.30ന് കൂട്ടായ്മകളിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണം, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന – ഫാ. മാത്യു പുത്തൻപറന്പിൽ. 6.30ന് ഉറുന്പിൽ പാലം കുരിശടിയിലേക്ക് പ്രദക്ഷിണം, രാത്രി 8.30ന് ആകാശവിസ്മയം. 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.45ന് വിശുദ്ധ കുർബാന – ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ, 11.30ന് കുരിശടിചുറ്റി പ്രദക്ഷിണം, 12.15ന് സ്നേഹവിരുന്ന്.