സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം

ഇടുക്കി : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് മാര്‍ച്ച് 15 വരെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷ സ്വീകരിക്കും. നിശ്ചിത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതര്‍ ആയവരും ഗ്രാന്റസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുളള സര്‍ക്കാര്‍ എയ്ഡഡ് അംഗീകൃത അണ്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍  1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവരായ വിദ്യാര്‍ഥികള്‍ക്ക്  സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പഠിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിന് വാലിഡ് ആയ യൂസര്‍ കോഡ് ഉണ്ടായിരിക്കണം.
ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുടെ  ആശ്രിതര്‍ക്ക് പദ്ധതി പ്രകാരമുളള സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കില്ല. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിന് ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. ഡേ സ്‌കോളര്‍ വിദ്യാര്‍ഥികള്‍ക്ക്  3500  രൂപ  ഹോസ്റ്റലറായിട്ടുളള   വിദ്യാര്‍ഥികള്‍ക്ക് 8000 രൂപ എന്നീ നിരക്കില്‍ ഒറ്റത്തവണയായി  സ്‌കോളര്‍ഷിപ്പ്  ലഭിക്കും. സ്‌കോളര്‍ഷിപ്പ്  തുകയുടെ  40  ശതമാനം സംസ്ഥാന സര്‍ക്കാര്‍ പി എഫ് എം എസ് മുഖേന  വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നല്‍കുകയും   60 ശതമാനം  തുക കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍  മുഖേന  വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക്  നല്‍കുകയും  ചെയ്യും.  3 മുതല്‍  10 വരെയുളള ക്ലാസ്സുകളിലെ  വിദ്യാര്‍ഥികളെ  മാത്രമേ ഹോസ്റ്റലര്‍  ആനുകൂല്യത്തിനായി  പരിഗണിക്കുകയുളളൂ.
  ഭിന്നശേഷിയുളള വിദ്യാര്‍ഥികള്‍ക്ക് 10  ശതമാനം  തുക അധികമായി ലഭിക്കും. ഭിന്നശേഷിയുളളവരും ഹോസ്റ്റലറായിട്ടുളളവരും  അതുമായ ബന്ധപ്പെട്ട സാക്ഷ്യപത്രം  ഹാജരാക്കണം. 9,10  ക്ലാസുകളില്‍    പഠിക്കുന്നതും സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ് കോമ്പ് -2 പദ്ധതി പ്രകാരം  സ്‌കോളര്‍ഷിപ്പിന്  അര്‍ഹതയുളളവരുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ് കോമ്പ് -1, സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ് കോമ്പ് – 2  എന്നിവയില്‍  ഒരു   സ്‌കോളര്‍ഷിപ്പിന്  മാത്രമേ  അപേക്ഷിക്കാന്‍  കഴിയൂ. നിശ്ചിത സമയപരിധിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-296297.

Leave a Reply