കേരളം നടക്കുന്നു: ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കായികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം: ജില്ലാ കളക്ടര്‍

പത്തനംതിട്ട :കായികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും പുതിയ ഇനങ്ങളുമായി കൂടുതല്‍ ആളുകള്‍ കായികമേഖലയിലേക്ക് എത്തിച്ചേരണമെന്നും കളക്ടര്‍പറഞ്ഞു.

ഇന്റര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കേരളം നടക്കുന്നു പരിപാടിയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടറേറ്റില്‍ നിന്നു ജില്ലാ സ്റ്റേഡിയം വരെയാണ് നടത്തം സംഘടിപ്പിച്ചത്. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രഥമ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമ്മിറ്റ് നടക്കുന്നത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജിനോള്‍ഡ് വര്‍ഗീസ്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പ്രസന്നകുമാര്‍, മുന്‍ ഫുട്‌ബോള്‍ താരം കെ ടി ചാക്കോ, ഫുട്‌ബോള്‍ കോച്ച് തങ്കച്ചന്‍, പിടിഎ സെന്‍ട്രല്‍ ക്ലബ്ബ് ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, പൊതുജനങ്ങള്‍, എസ്പിസി, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply