ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ന് അം​ഗീ​കാ​രം ന​ൽ​കി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അം​ഗീ​കാ​രം ന​ൽ​കി. ഫ​യ​ൽ രാ​ജ്ഭ​വ​ൻ ഇ​ന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ക​ര​ടി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശം ഇ​ല്ല.ക​ഴി​ഞ്ഞ ദി​വ​സം സ്പീ​ക്ക​ർ എ.​എ​ൻ ഷം​സീ​ർ നേ​രി​ട്ടെ​ത്തി ഗ​വ​ർ​ണ​റെ ക്ഷ​ണി​ച്ചി​രു​ന്നു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം വാ​യി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത നി​റ​വേ​റ്റു​മെ​ന്ന് നേ​ര​ത്തെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​മാ​സം 25നാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത്. മാ​ർ​ച്ച് 27 വ​രെ നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ജ​നു​വ​രി 29 മു​ത​ൽ 31 വ​രെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന് മേ​ലു​ള്ള ന​ന്ദി പ്ര​മേ​യ ച​ർ​ച്ച ന​ട​ക്കും.

Leave a Reply