ഒറ്റപ്പാലത്ത് ഒന്നര ഏക്കര്‍ സ്ഥലത്തെ വാഴ കൃഷി നശിപ്പിച്ചു

500 വാഴകളും 300 കവുങ്ങിന്‍ തൈകളുമാണ് വെട്ടിമാറ്റിയത്

പാലക്കാട്: ഒറ്റപ്പാലത്ത് വാഴകൃഷി നശിപ്പിച്ച് അജ്ഞാതസംഘം. തിരുവാഴിയോട് മലപ്പുറം വീട്ടില്‍ പ്രമോദിന്റെ ഒന്നര ഏക്കര്‍ സ്ഥലത്താണ് വാഴകൃഷി നശിപ്പിച്ചത്.

500 വാഴകളും 300 കവുങ്ങിന്‍ തൈകളുമാണ് വെട്ടിമാറ്റിയത്. ശനിയാഴ്ട രാത്രിയായിരുന്നു അക്രമം. രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് പ്രമോദ് കാര്യമറിഞ്ഞത്.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

Leave a Reply