പോക്‌സോ കേസില്‍ 43-കാരന്‍ പിടിയില്‍


കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വൈക്കം ചെമ്പ് കൊച്ചുകണ്ടത്തില്‍ വീട്ടില്‍ സി.എസ്. സുധീഷ്മോനെ (43) ആണ് അറസ്റ്റുചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നേരേ ലൈംഗികപീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു

Leave a Reply