കളമശ്ശേരിയിലെ എം.എല്‍.എ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: മന്ത്രി പി. രാജീവ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരിയിലെ എം.എല്‍.എ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കരുവന്നൂര്‍ ബാങ്കില്‍ പി.രാജീവ് നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ഇ.ഡി.കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.രാവിലെ പത്തരയോടെ പ്രകടനമായെത്തിയ നൂറോളം പ്രവര്‍ത്തകരെ ബാരിക്കേഡുവെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പോലീസുംതമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെനേരത്തെ സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തുനീക്കി.

Leave a Reply