തിരുവനന്തപുരം: സൈനികനായ സ്മിജു മണിയും ഇദ്ദേഹത്തിന്റെ സഹോദരനായ സ്മിനുവുമാണ് മര്‍ദനത്തിനിരയായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.കാറിലെത്തിയ സൈനികനും സഹോദരനും ദേശീയപാതയ്ക്കരികിലെ തുണിക്കടയുടെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് കടയുടമ അയ്യൂബ് ഖാന്‍ ഇവരോട് വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ കടയുടമയുടെ മകനും സുഹൃത്തുക്കളും സ്ഥലത്തെത്തി. തുടര്‍ന്ന് തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയും സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മര്‍ദനത്തില്‍ പരിക്കേറ്റ സൈനികന്‍ സ്മിജുവിനെയും സഹോദരനെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പൊട്ടലുള്ളതിനാല്‍ സഹോദരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കടയുടമ അയ്യൂബ് ഖാനും ഇയാളും മകനും ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.