പങ്കെടുക്കുന്ന അദാലത്ത് ജനുവരി 18ന്
കോട്ടയം: ഭൂമിതരംമാറ്റൽ അപേക്ഷകൾ തീർപ്പാക്കുന്നതിനായി റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ പങ്കെടുത്ത് നടത്തുന്ന അദാലത്തുകൾ വ്യാഴാഴ്ച (ജനുവരി 18) നടക്കും. കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളുടെ അദാലത്ത് രാവിലെ ഒൻപതിന് കോട്ടയം താലൂക്ക് ഓഫീസ് അങ്കണത്തിലും ഉച്ചകഴിഞ്ഞ് രണ്ടിന് മീനച്ചിൽ, വൈക്കം താലൂക്കുകളിലേത് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റേറിയത്തിലും നടക്കും. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവവ്യതിയാനത്തിനായി സമർപ്പിച്ച ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യതരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായാണ് അദാലത്ത് നടത്തുന്നത്.