ബിആര്‍എസ് നേതാവ് കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി എക്സൈസ് നയ കേസില്‍ വീണ്ടും വിളിച്ചുവരുത്തിയേക്കും.
കവിത നേരത്തെ ഇഡി നോട്ടീസിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിലക്കില്ലാത്ത സാഹചര്യത്തിലാണ് ബിആര്‍എസ് നേതാവിനെ ചോദ്യം ചെയ്യുന്നതിനുളള ഇഡിയുടെ നീക്കം.
കഴിഞ്ഞ വര്‍ഷം മൂന്നു തവണ ഈ കേസില്‍ കവിതയെ ചോദ്യം ചെയ്തിരുന്നു. കേന്ദ്ര ഏജൻസി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംഎല്‍സി നേരത്ത തന്നെ പറഞ്ഞിരുന്നു.
കേന്ദ്രം തെലങ്കാനയില്‍ കാവി പാര്‍ട്ടിക്ക് ‘പിൻവാതില്‍ പ്രവേശനം’ നേടാൻ കഴിയാത്തതിനാല്‍ ഇഡിയെ ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. അമതസമയം കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡി നാലാമതും സമൻസ് അയച്ചു