തിരുവനന്തപുരം : കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് ജനുവരി 30 വരെ പ്രവേശനം നേടാം. ഒരു വർഷമാണ് കോഴ്‌സ് ദൈർഘ്യം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളേജ് സെന്ററിൽ ഹാജരാകണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9072592412, 9072592416