ചില ഭക്ഷണ-പാനീയങ്ങളോട് ചിലര്‍ക്ക് അലര്‍ജി കാണും. എന്നുവച്ചാല്‍ ഇവ കഴിച്ചാല്‍ ശരീരത്തില്‍ അലര്‍ജിക് റിയാക്ഷൻ വരുന്നു.
ഇതിന്‍റെ തീവ്രതയിലും ഓരോരുത്തരിലും വ്യത്യാസം കാണാം. അതിന് അനുസരിച്ച് ഇവ കഴിക്കാമോ കഴിക്കാതിരിക്കണോ എന്ന കാര്യത്തില്‍ തീരുമാനവുമെടുക്കാം.
ഇത്തരത്തില്‍ പലര്‍ക്കും പാലിനോട് അലര്‍ജി കാണാറുണ്ട്. കേള്‍ക്കുമ്ബോള്‍ ഇത് വളരെ അപൂര്‍വമാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാലങ്ങനെയല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ധാരാളം പേര്‍ക്ക് പാല്‍ അലര്‍ജിയുണ്ടാകാം. എന്നാലിത് തിരിച്ചറിയാതെ തുടരുന്നവരായിരിക്കും ഏറെ എന്നാണ് പറയപ്പെടുന്നത്.
എങ്ങനെയാണ് പാലിനോട് അലര്‍ജിയുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കുക? അല്‍പം ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കിത് പെട്ടെന്ന് തന്നെ സ്വയം മനസിലാക്കാൻ സാധിക്കും. ഇതിന് സഹായകമായ മാര്‍ഗങ്ങളാണിനി വിശദീകരിക്കുന്നത്.
സ്കിൻ അലര്‍ജി…
ചിലര്‍ക്ക് പാലിനോട് അലര്‍ജിയുണ്ടെങ്കിലും അത് ‘സൈലന്‍റ്’ ആയിരിക്കും. അല്ലെങ്കില്‍ തീവ്രത കുറവായി കാണിക്കും. അങ്ങനെയുള്ളവരില്‍ മനസിലാക്കാൻ മറ്റ് മാര്‍ഗങ്ങള്‍ ആരായണം. എന്തായാലും പാലിനോടുള്ള അലര്‍ജിക് റിയാക്ഷൻ തൊലിപ്പുറത്ത് തന്നെ കാണുകയാണെങ്കില്‍ അത് വ്യക്തമായി അലര്‍ജി മനസിലാക്കാൻ സഹായിക്കും.
പാലോ പാലുത്പന്നങ്ങളോ കഴിച്ച് നിമിഷങ്ങള്‍ക്കകം തന്നെ തൊലിപ്പുറത്ത് തിണര്‍പ്പ്, ചൊറിച്ചില്‍, ഓക്കാനം, വയറുവേദന, വയറിളക്കം, ചുണ്ടിലോ നാക്കിലോ തൊണ്ടയിലോ ഒക്കെ വീക്കം എന്നിവ കാണുകയാണെങ്കില്‍ പാലിനോട് നല്ല അലര്‍ജിയുണ്ടെന്ന് മനസിലാക്കാം.
വളരെ ഗുരുതരമായ അലര്‍ജിയുള്ളവരിലാണെങ്കില്‍ പാല്‍ കഴിച്ച് വൈകാതെ തന്നെ നെഞ്ചില്‍ പിടുത്തവും അസ്വസ്ഥതയും, ഒപ്പം തന്നെ ശ്വാസതടസവുമെല്ലാം നേരിടാം. ഇത് അപകടകരമായ അവസ്ഥയാണ്.
മനസിലാക്കേണ്ടത്…
നേരത്തേ സൂചിപ്പിച്ചത് പോലെ അത്ര ഗൗരവമല്ലാത്ത അലര്‍ജിയാണെങ്കില്‍ ലക്ഷണങ്ങളിലും അതേ ലാഘവം കാണും. ഗൗരവമുള്ളതാണെങ്കില്‍ ലക്ഷണങ്ങളും ഗൗരവമാകും. അതിനാല്‍ ലക്ഷണങ്ങളെ കൃത്യമായി നിരീക്ഷിച്ച് മനസിലാക്കണം. ഗൗരവമുള്ള അലര്‍ജിയാണെങ്കില്‍ അതിന് ചികിത്സ തേടിയേ മതിയാകൂ.
ശാരീരിക പരിശോധന, രോഗിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങള്‍ എന്നിവയ്ക്ക് ശേഷം ചില പരിശോധനകള്‍ കൂടി ഡോക്ടര്‍ നടത്തിയ ശേഷമേ അലര്‍ജിയില്‍ സ്ഥിരീകരണമാകൂ. അല്ലാതെ സ്വയം അലര്‍ജിയുണ്ടെന്ന് ഉറപ്പിക്കുകയും അരുത്.
സ്കിൻ- പ്രിക്ക് ടെസ്റ്റ്…
പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ സ്കിൻ – പ്രിക്ക് – ചെയ്ത്, അഥവാ ചെറുതായി ഒന്ന് കുത്തി, അതിലേക്ക് അല്‍പം പാല്‍ കടത്തിവിടുന്നതാണ് ഈ ടെസ്റ്റ്. തൊലിക്ക് അകത്തേക്ക് പാല്‍ കടന്നതിന് ശേഷം ശരീരത്തില്‍ എന്തെങ്കിലും അലര്‍ജി റിയാക്ഷൻ വരുന്നുണ്ടോ എന്നാണീ പരിശോധനയില്‍ നോക്കുന്നത്.
ബ്ലഡ് ടെസ്റ്റ്…
രക്തം പരിശോധിക്കുന്നതിലൂടെയും പാല്‍ അലര്‍ജി മനസിലാക്കാവുന്നതാണ്. രക്തത്തിലെ ‘ഇമ്മ്യൂണോഗ്ലോബുലിൻ ഇ ആന്‍റഇബോഡീസ്’ നോക്കുന്നതിലൂടെയാണ് ഡോക്ടര്‍മാര്‍ക്ക് ഇക്കാര്യം മനസിലാകുന്നത്. ഇതിന് ശേഷം നടത്താവുന്ന രക്തപരിശോധനയും ഉണ്ട്.
‘ഓറല്‍ ഫുഡ് ചലഞ്ച്’…
വായിലൂടെ പാല്‍ നല്‍കിനോക്കിയും അലര്‍ജി പരിശോധിക്കാറുണ്ട്. ഇത് ഡോക്ടറുട മേല്‍നോട്ടത്തിലാണ് ചെയ്തുനോക്കുക. അലര്‍ജിയുണ്ടോ എന്ന് സംശയം തോന്നുന്നവര്‍ ഇത് വീട്ടില്‍ ചെയ്തുനോക്കരുത്. ഇക്കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.
‘ലാക്ടോസ് ഇൻടോളറൻസ്’…
‘ലാക്ടോസ് ഇൻടോളറൻസ്’ എന്നൊരു അവസ്ഥയുണ്ട്. ലാക്ടോസ് എന്ന പദാര്‍ത്ഥത്തെ ഉള്‍ക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയാണിത്. ലാക്ടോസ് അടങ്ങിയിരിക്കുന്ന വിഭവങ്ങളെല്ലാം ഇത്തരക്കാര്‍ക്ക് പ്രശ്നമായിരിക്കും. ലാക്ടോസ് ദഹിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയാണിത്. പാലിലും ലാക്ടോസ് അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ പാലും ഇവര്‍ക്ക് കഴിക്കുന്നത് നന്നല്ല.
അതേസമയം മില്‍ക്ക് അലര്‍ജി- അല്ലെങ്കില്‍ പാലിനോടുള്ള അലര്‍ജിയും ‘ലാക്ടോസ് ഇൻടോളറൻസ്’ഉം രണ്ടാണ്. മില്‍ക്ക് അലര്‍ജിയില്‍ പാലിലെ പ്രോട്ടീനിനോട് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ പ്രതികരിച്ച്- അലര്‍ജി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.